Delhi
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ് ഓഫ്ലൈനിലാണുള്ളത്. ഇതിന് മുമ്പ് 2013ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിട്ടുണ്ട്.
വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലഎന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. സൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ജസ്റ്റിസ് ബി.എച്ച് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.