Skip to main content

Artificial intelligence 

പദ്മാവതിന്റെ വിലക്ക് സുപ്രിംകോടതി നീക്കി

സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന ബഞ്ച് വിലക്ക് നീക്കിയത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പദ്മാവത് നിരോധിച്ചതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍

പദ്മാവത് സിനിമയുടെ റിലീസിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമാണ് സിനിമയുടെ റിലീസ് നിരോധിച്ചത്.

സുപ്രീം കോടതി പ്രതിസന്ധി: ചീഫ് ജസ്റ്റിസ് പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ചനടത്തി

സുപ്രീം കോടതിയിലെ ക്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ചനടത്തി. സുപ്രീംകോടതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു.

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ കുറ്റകൃത്യം എങ്ങനെ ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാകും?

ജുഡീഷ്യറിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ ഒത്തുതീരാന്‍ അനുവദിക്കുന്ന പക്ഷം കൊടിയ കുറ്റകരമായ നിലപാടാണ് നാല് ജഡ്ജിമാര്‍ കൈക്കൊണ്ടതെന്ന് കാണേണ്ടിവരും. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നുള്ള കുറ്റം.

സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറഞ്ഞതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസിനെ മാറ്റുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജുഡീഷ്യറിക്ക് തന്നെ പരിഹരിക്കാവുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്.

Subscribe to Open AI