Skip to main content

Artificial intelligence 

18 വയസ്സ് തികയാത്ത ഭാര്യയുമായുള്ള ലൈഗികബന്ധം ബലാത്സംഗം : സുപ്രീം കോടതി

പതിനെട്ടു വയസ്സ് തികയാത്ത ഭാര്യയുമായുള്ള ലൈഗികബന്ധത്തെ ബലാത്സംഗമായി കാണാമെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള ബന്ധത്തെ പീഡനമായി കണക്കാക്കാം, പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും കോടതി ഉത്തരവിട്ടു

ഹാദിയ കേസില്‍ എന്‍.ഐ.എ ആന്വേഷണം ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍

ഹാദിയ കേസില്‍ എന്‍.ഐ.എ ആന്വേഷണം ആവശ്യമില്ലെന്നു കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈബ്രാഞ്ച് അന്വേഷണം വസ്തുനിഷ്ടമാണ് അതില്‍ എവിടെയും എന്‍.ഐ.എ അന്വേഷണം വേണമെന്ന സ്ഥിതിയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു.

 

ഹാദിയയുടെ സംരക്ഷണാവകാശം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി

ഹാദിയ കേസില്‍ പെണ്‍കുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി. 24 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ പിതാവിന് മാത്രമല്ല സംരക്ഷണാവകാശമെന്നും കുട്ടിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി.

സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് ഈടാക്കാമെന്ന് സുപ്രീം കോടതി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി

സ്വകാര്യത: സുപ്രീം കോടതി വിധി കാലത്തെ കണക്കിലെടുക്കാത്തത്

ഡിജിറ്റൽ യുഗത്തിന്റെ മുഖമുദ്ര കളാണ് സുതാര്യതയും ശൃംഖലാ സ്വഭാവവും. സുപ്രീം കോടതി വിധിയിൽ വിവക്ഷിക്കുന്ന വിധമുള്ള സ്വകാര്യതാ സംരക്ഷണം ഡിജിറ്റൽ യുഗത്തിൽ സാധ്യമാകില്ല. വ്യക്തിയുടെ നഗ്നതയുടെ കാര്യത്തിൽ പോലും സ്വകാര്യത ഉറപ്പാക്കുക പ്രയാസമാണ്.

Subscribe to Open AI