Skip to main content

Artificial intelligence 

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം: 4 സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ പ്രതിഷേധിച്ചുകൊണ്ട് നാല്  ജഡ്ജിമാര്‍ കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങി വന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നിവാരാണ് ഇറങ്ങി വന്ന മറ്റ് ജഡ്ജിമാര്‍.

ലാവ്‌ലിന്‍ കേസ്: വിചാരണയ്ക്ക് സ്റ്റേ; പിണറായി വിജയന് നോട്ടീസ്

ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ.

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു . 2016 നവംബറിലെ ഉത്തരവാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതി അനുസരിച്ച് തീയേറ്റര്‍ ഉടമകളുടെ താല്‍പര്യമനുസരിച്ച് ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം.

ലാവ്‌ലിന്‍ കേസ്: സി.ബി.ഐയുടെ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍  പരിഗണിക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ്  നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31 ആയിരുന്നു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി 2018 മാര്‍ച്ച് 31 വരെ

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2018 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയിരിക്കുന്നത്.

Subscribe to Open AI