തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു . 2016 നവംബറിലെ ഉത്തരവാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതി അനുസരിച്ച് തീയേറ്റര്‍ ഉടമകളുടെ താല്‍പര്യമനുസരിച്ച് ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഇതിനായി ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രം സത്യവാങ് മൂലം നല്‍കിയിട്ടുണ്ട്.
2016 നവംബര്‍ 30തിനാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമകാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവുപ്പിച്ചത്.ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധ ഉയര്‍ന്നിരുന്നു.