Skip to main content

Artificial intelligence 

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. സുപീംകോടതിയെ  അറിയിച്ചു. ജിഷ്ണു പ്രണോയ് കേസ് അന്തര്‍സംസ്ഥാന കേസല്ല, അതിനാല്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിശദീകരണം. എന്നാല്‍ സി.ബി.ഐയുടെ ഈ നിലാപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

2018 ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം

അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും നിലവിലുള്ള അക്കൗണ്ടുകള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ചാലക്കുടി രാജിവ് വധം: ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് പി ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി. രാജീവിന്റെ അമ്മയായണ് പരാതി നല്‍കിയിരിക്കുന്നത്

ലാവ്‌ലിന്‍ കേസ് : ഹൈക്കോടതി വിധിക്കെതിരെ നാലാം പ്രതി സുപ്രീം കോടതിയില്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചു. കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന കേസ് : ഭരണഘടനാ ബെഞ്ചിനു വിട്ടു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കായി വിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ്‌  തീരുമാനം. 

ഡല്‍ഹിയുള്ള സുഹൃത്തുക്കളെ ദീപാവലി ആഘോഷിക്കാന്‍ മധ്യപ്രദേശിലേക്ക് ക്ഷണിക്കൂ : മന്ത്രി ഭൂപേന്ദ്ര സിംഗ്

ഡല്‍ഹിയുള്ള സുഹൃത്തുക്കളെ ദീപാവലി ആഘോഷിക്കുന്നതിന് മധ്യപ്രദേശിലേക്ക് ക്ഷണിക്കുവാന്‍ ജനങ്ങോളോട് അഹ്വാനം ചെയ്ത് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ്. ഇവിടെ ദീപാവലിക്ക് എത്ര പടക്കം വേണമെങ്കിലും പൊട്ടിക്കാം യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to Open AI