Skip to main content

Artificial intelligence 

പശുസംരക്ഷണ അക്രമങ്ങള്‍: കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു

പശുസംരക്ഷണ സംഘങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസയച്ചു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

ബാബറി മസ്ജിദ് തകര്‍ക്കല്‍: വിചാരണ രണ്ട് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കണമെന്ന് സുപ്രീം കോടതി

ബാബറി മസ്ജിദ് തകര്‍ത്തതുമായ ബന്ധപ്പെട്ട കേസുകളില്‍ വിചാരണ 25 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത് നീതിയെ മറികടക്കലെന്ന്‍ സുപ്രീം കോടതി. കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണകള്‍ ഒരുമിച്ചാക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവിടുമെന്ന് കോടതി സൂചിപ്പിച്ചു.

 

ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കണമെന്ന കര്‍ണ്ണാടകയുടെ ഹര്‍ജി തള്ളി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയെ അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ വിധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് നടത്തിയ കര്‍ണ്ണാടക സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

 

കേസില്‍ മറ്റ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതിയുടെ വിധിയില്‍ ജയലളിതയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകം അപ്പീല്‍ നല്‍കിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കാതെ പിഴയായി ചുമത്തിയ 100 കോടി രൂപ കണ്ടുകെട്ടാന്‍ ആകില്ലെന്നായിരുന്നു പരാതി.

 

ഇസ്രത് ജഹാന്‍ കേസ്: ഡി.ജി.പിയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിനെ സുപ്രീം കോടതി അനുവദിച്ചു

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡി.ജി.പി പി.പി പാണ്ഡെയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ ജാമ്യം ലഭിച്ചിരിക്കുന്ന പാണ്ഡെയ്ക്ക് ഏപ്രില്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.

 

മുത്തലാഖ് ഭരണഘടനാ ബെഞ്ചിലേക്ക്; മെയ് 11-ന് വാദം കേള്‍ക്കല്‍ തുടങ്ങും

മുസ്ലിം വിവാഹ സമ്പ്രദായങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വേനലവധി ഒഴിവാക്കി വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു. മേയ് 11-ന് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച്‌ വാദം കേള്‍ക്കല്‍ തുടങ്ങും. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.         

 

ബി.എസ്-3 വാഹനങ്ങളുടെ വില്‍പ്പന സുപ്രീം കോടതി നിരോധിച്ചു

ഏപ്രില്‍ ഒന്ന്‍ മുതല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് (ബി.എസ്)-3ല്‍ വരുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്ത് 8.2 ലക്ഷം ബി.എസ്-3 വാഹനങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്.

Subscribe to Open AI