തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് നടത്തിയ കര്‍ണ്ണാടക സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.
കേസില്‍ മറ്റ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതിയുടെ വിധിയില്‍ ജയലളിതയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകം അപ്പീല്‍ നല്‍കിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കാതെ പിഴയായി ചുമത്തിയ 100 കോടി രൂപ കണ്ടുകെട്ടാന്‍ ആകില്ലെന്നായിരുന്നു പരാതി.
കേസില്‍ പ്രതികളെ വെറുതെവിട്ട കര്‍ണ്ണാടക ഹൈക്കോടതി വിധി റദ്ദാക്കി വിചാരണക്കോടതി വിധി അക്ഷരംപ്രതി ശരിവെച്ച സുപ്രീം കോടതി എന്നാല്‍, വാദത്തിനിടെ ജയലളിത മരിച്ച കാരണം അവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചിരുന്നു. വിചാരണക്കോടതി ജയലളിതയെ നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.