Skip to main content

Artificial intelligence 

കാലിത്തീറ്റ കേസില്‍ ലാലു ഇനിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ട കുറ്റത്തിന് വീണ്ടും വിചാരണ പാടില്ലെന്നതിനാല്‍ മറ്റു കേസുകളില്‍ നിന്ന്‍ ഒഴിവാക്കണമെന്ന ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി തള്ളി.

മുല്ലപ്പെരിയാര്‍: അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കി. വിഷയത്തില്‍ കേരളത്തിന്റെ മറുപടി തേടിയ കോടതി ജൂലൈ രണ്ടാം വാരത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

മുത്തലാഖ് കേസില്‍ സല്‍മാന്‍ ഖുര്‍ഷിദ് അമിക്കസ് ക്യൂറി

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ മുത്തലാഖ് തുടങ്ങിയ മുസ്ലിം വിവാഹ നിയമങ്ങള്‍ പരിശോധിക്കുന്ന കേസില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.

 

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.

നികുതി വെട്ടിപ്പ് തടയാന്‍ ആധാറാണോ പരിഹാരമെന്ന് സുപ്രീം കോടതി

വ്യാജരേഖകള്‍ ഉപയോഗിച്ച് ആളുകള്‍ പാന്‍ കാര്‍ഡ് നേടുന്നതിനാലാണ് ഈ നടപടിയെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി വിശദീകരിച്ചപ്പോള്‍ ഇതിന് ആധാര്‍ ആണോ പരിഹാരം എന്ന് കോടതി ആരാഞ്ഞു.

വോട്ടിംഗ് മെഷീന്‍: കടലാസ് അടയാളം സ്വീകരിക്കാത്തതെന്തെന്ന് സുപ്രീം കോടതി

ഇ.വി.എമ്മുകളില്‍ വോട്ട് ചെയ്തതിന് കടലാസ് അടയാളം നല്‍കണമെന്ന 2013-ലെ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി. നല്‍കിയ ഹര്‍ജിയില്‍ മെയ് എട്ടിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി.

മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്ന്‍ കേന്ദ്രം

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും കേന്ദ്രം. ഈ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.

 

ഈ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളെ സ്വന്തം സമുദായത്തിലെ പുരുഷന്മാരുമായും മറ്റു സമുദായങ്ങളിലെ സ്ത്രീകളുമായും രാജ്യത്തിന് പുറത്തുള്ള മുസ്ലിം സ്ത്രീകളുമായും താരതമ്യം ചെയ്യുമ്പോള്‍ അസമത്വം നേരിടുന്നവര്‍ ആക്കി മാറ്റുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

Subscribe to Open AI