Skip to main content

Artificial intelligence 

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ സി.ബി.ഐയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍  കേന്ദ്ര സര്‍ക്കാരാണെന്ന് തീരുമാനം  അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

ഹാദിയക്ക് പഠനം തുടരാം; സംരക്ഷണം സര്‍വ്വകലാശാലയുടെ ഡീനിന്‌

ഹാദിയക്ക് പഠനം തുടരാമെന്ന് സുപ്രിംകോടതി. ഹാദിയയുടെ സംരക്ഷണ ചുമതല പഠിക്കുന്ന സര്‍വ്വകലാശാലയുടെ ഡീനിന് നല്‍കി. സേലത്തെ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കണം. ഇതിന് വേണ്ട ചെലവ് കേരള സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രിംകോടതി പറഞ്ഞു.  ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേയോ മറ്റ് നടപടികളോ ഇല്ല.

തനിക്ക് നീതി ലഭിക്കണം, മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ഹാദിയ

തനിക്ക് നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 'താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്'.

ഹാദിയ കേസ് തുറന്ന കോടതിയില്‍ തന്നെ: പിതാവ് അശോകന്റെ ഹര്‍ജി തള്ളി

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണം എന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഹാദിയയെ ഈ വരുന്ന 27ന്  ഹാജരാക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. തുറന്ന കോടതിയിലാണ് ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന് സുപ്രീംകോടതി ഇതിന് മമ്പും വ്യക്തമാക്കിയിരുന്നു.

ഹാദിയ കേസ്: തുറന്ന കോടതി ഒഴിവാക്കണമെന്ന ആവശ്യവുമായി പിതാവ്

ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി പിതാവ് അശോകന്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹാദിയയെ മതംമാറ്റിയ  സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയിലെ പ്രവര്‍ത്തകരെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Subscribe to Open AI