ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് പി ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി. രാജീവിന്റെ അമ്മയായണ് പരാതി നല്‍കിയിരിക്കുന്നത്. സി പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തീര്‍പ്പാകുന്നതു വരെ അറസ്റ്റ് പാടില്ലെന്ന ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് രാജീവിന്റെ അമ്മ രാജമ്മ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നല്‍കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ അഡ്വ. ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കുന്നില്ല. ഉദയഭാനുവിനെതിരായ അന്വേഷണം വൈകുന്നുവെന്നും ഇത് തെളിവ് നശിപ്പിയ്ക്കാന്‍ സഹായകമാകുന്നെന്നും രാജീവിന്റെ അമ്മയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗിണിക്കുന്നതില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഉബൈദ് പിന്‍മാറിയത്.