Delhi
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചു. കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കിയെന്നും തന്നെ ഒഴിവാക്കാതെ നിലനിര്‍ത്തിയത് വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കസ്തൂരിരംഗ അയ്യരുടെ ഹര്‍ജി.
ക്രിമിനല്‍ നടപടി ചട്ടം 379ാം വകുപ്പ് പ്രകാരം ഹൈക്കോടതിയുടെ ഈ നടപടി ശരിയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനേയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും വിചാരണയില്‍നിന്നൊഴിവാക്കിയ സി.ബി.ഐ കോടതി തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു.