Skip to main content
Ad Image
Bhopal

 diwali, firecrackers

ഡല്‍ഹിയുള്ള സുഹൃത്തുക്കളെ ദീപാവലി ആഘോഷിക്കുന്നതിന് മധ്യപ്രദേശിലേക്ക് ക്ഷണിക്കുവാന്‍ ജനങ്ങോളോട് അഹ്വാനം ചെയ്ത് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ്. ഇവിടെ ദീപാവലിക്ക് എത്ര പടക്കം വേണമെങ്കിലും പൊട്ടിക്കാം യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശനങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ പടക്കത്തിന്റെയും മറ്റ് കരിമരുന്നുല്‍പ്പന്നങ്ങളുടെയും വില്‍പന സുപ്രീം കോടതി നിരോധിച്ചിരിക്കുന്ന സാഹചര്യത്തലാണ് ഭൂപേന്ദ്ര സിംഗിന്റെ ഈ ആഹ്വാനം.

 

മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമായി പ്രകൃതിക്ക് സംരക്ഷണം നല്‍കാറില്ലെന്നും അത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

Ad Image