Delhi
ഹാദിയ കേസില്‍ എന്‍.ഐ.എ ആന്വേഷണം ആവശ്യമില്ലെന്നു കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. സംഭവത്തില്‍ ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണം വസ്തുനിഷ്ടമാണ് അതില്‍ എവിടെയും എന്‍.ഐ.എ അന്വേഷണം വേണമെന്ന സ്ഥിതിയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു.
ഹാദിയയുടെ മതംമാറ്റവും, വിവാഹവും തുടങ്ങി എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സുപ്രിം കോടതി തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത് നേരത്തെ കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തേണ്ടതുണ്ടോ എന്നു സുപ്രിം കോടതിയും ചോദിച്ചിരുന്നു.