Skip to main content
Ad Image

അനോറ നിരാശപ്പെടുത്തുന്നു

ഏറ്റവും മികച്ച ചിത്രം ,മികച്ച സംവിധാനം , മികച്ച നടി എന്നിവയ്ക്കുള്ള ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നമ്മൾ മലയാളികളുടെ പോലും പുരികം ഉയർത്തുന്നു.

തണ്ടേല്‍: തെലുങ്ക് റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം

2018 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിഎടുത്ത തണ്ടേൽ ( 'ക്യാപ്റ്റൻ ഓഫ് ദി ബോട്ട്'] എന്ന ചിത്രം നെട്ഫ്ലിക്സില്‍ കാണാവുന്നതാണ്.

എമ്പുരാൻ തുറന്നിടുന്ന വഴി

മോഹൻലാൽ ചിത്രമായ എമ്പുരാന് മുൻകൂർ ബുക്കിംഗിലൂടെ ഇതിനകം 50 കോടി രൂപ പിരിഞ്ഞു കിട്ടി. മാർച്ച് 27 നാണ് 100 കോടി മുതൽ മുടക്കിയെടുത്ത ചിത്രം തീയറ്ററുകളിലെത്തുന്നത്

രേഖാചിത്രം സിനിമാ ഭാഷയെ തിരിച്ചു പിടിച്ചു

സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി  ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.

Subscribe to Cinema
Ad Image