മലയാള സിനിമാ നിർമ്മാതാക്കൾ ബിസിനസ് പഠിക്കണം

മലയാള സിനിമാ നിർമ്മാതാക്കൾക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ 50 കോടി രൂപ നഷ്ടമുണ്ടായെന്ന് അവർ പുറത്തുവിട്ടിരിക്കുന്നു. സിനിമ വ്യവസായമാണ്.ഏതു വ്യവസായത്തിനും അതിൻറെ പ്രാഥമികമായ ഘടകമാണ് അത് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നുള്ള കാര്യം.
സിനിമയുടെ കാര്യത്തിൽ ഏറ്റവും പ്രധാനം അതിൻറെ കഥ എങ്ങനെ ജനങ്ങൾ സ്വീകരിക്കപ്പെടും എന്നുള്ളതാണ്. എക്കാലത്തെയും സൂപ്പർ ഹിറ്റ് വിജയമായ 'കിരീടം 'സിനിമയുടെ നിർമ്മാതാവായ ഉണ്ണി സമീപകാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം വളരെ ശ്രദ്ധേയമാണ്.നിർമ്മിച്ചുകഴിഞ്ഞാൽ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു കഥ തനിക്ക് ലഭിക്കാത്തതാണ് മോഹൻലാലിനെ വെച്ച് പിന്നീട് സിനിമ ചെയ്യാതിരിക്കാൻ ഉള്ള കാരണം എന്ന്. കിരീടത്തിന് മുകളിൽ അഭിനയ സാധ്യതയുള്ള ഒരു കഥ ഇപ്പോൾ കിട്ടിയാൽ പോലും മോഹൻലാലിനെ വച്ച് താനതെടുക്കാൻ തയ്യാറാണെന്ന് ഉണ്ണി പറയുന്നു.
ഏതാനും വർഷങ്ങളായി ഇന്ത്യയിൽ ഇറങ്ങുന്ന സിനിമകൾ എടുത്തു നോക്കിയാൽ താരമൂല്യം ഇല്ലാത്തതും എന്നാൽ ശക്തമായ കഥകളും ഉള്ള ഒട്ടേറെ സിനിമ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിട്ടുണ്ട്. മലയാളത്തിൽ തന്നെ അതിനുദാഹരണങ്ങൾ ഏറെയുണ്ട്.
ഒരു താരത്തിന്റെ മൂല്യം നിശ്ചയിക്കേണ്ടത് ആ താരം തന്നെയാണ്.അത് കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് യുക്തി രഹിതമാണ്. താരങ്ങളുടെ അഭിനയ കുറവുകൊണ്ടോ വേതനം കൂടുതൽ പറ്റിയത് കൊണ്ടോ അല്ല ഒരു സിനിമ പരാജയപ്പെടുന്നത്. അതറിയാൻ വിജയിക്കുന്ന സിനിമകളിലേക്ക് നോക്കിയാൽ അനായാസം മനസ്സിലാവുകയും ചെയ്യും. അതുകൊണ്ട് താരങ്ങളുടെ വേതനമാണ് സിനിമ വ്യവസായത്തെ തകർക്കുന്നത് എന്നുള്ള ധാരണയിൽ നിർമ്മാതാക്കൾ മുന്നോട്ട് പോയി കഴിഞ്ഞാൽ അത്തരം നിർമ്മാതാക്കൾ സിനിമാ വ്യവസായത്തിൽ അപ്രസക്തരും കുത്തുപാള എടുക്കുന്നവരുമായി മാറും