Skip to main content

ആര്‍.എസ്.പി തീരുമാനം മാറ്റണമെന്ന ആവശ്യവുമായി ഇടത് നേതാക്കന്മാര്‍

പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആര്‍.എസ്.പിയോട് ആവശ്യപ്പെട്ടു.

ആർ.എസ്.പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിട്ടുനൽകാൻ സി.പി.ഐ.എം തയ്യാറാകാത്തതിനെ തുടർന്ന് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ആർ.എസ്.പി തീരുമാനിച്ചു. പാർട്ടി ദേശീയസമിതി അംഗം എൻ.കെ.പ്രേമചന്ദ്രനാകും സ്ഥാനാർത്ഥി.

ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരത്ത് നിന്ന് ഒ. രാജഗോപാല്‍ എറണാകുളത്ത് നിന്ന് എ.എന്‍ രാധാകൃഷ്ണന്‍, കാസര്‍ക്കോട് നിന്ന് കെ. സുരേന്ദ്രന്‍ എന്നിവരായിരിക്കും മത്സരിക്കുക.

ഒരു ചൌരി ചൌരാ നിമിഷവും എ.എ.പിയുടെ അടവും തന്ത്രവും

ഗാന്ധി എന്ന പ്രതീകത്തെ വ്യാപകമായി ഉപയോഗിച്ച എ.എ.പി യെ സംബന്ധിച്ചിടത്തോളം ഒരു ചൌരി ചൌരാ നിമിഷമാണ് മാര്‍ച്ച് 5-ലെ അക്രമങ്ങള്‍. ഈ അക്രമങ്ങള്‍ നല്‍കുന്ന സൂചനയാകട്ടെ, തങ്ങളുടെ ദീര്‍ഘകാല തന്ത്രങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള താല്‍ക്കാലിക അടവുനയമാണ് പാര്‍ട്ടിയുടെ തലയിലുള്ള ഗാന്ധിത്തൊപ്പി എന്നതും. എന്താണ് പാര്‍ട്ടിയുടെ ദീര്‍ഘകാല തന്ത്രം?

രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ്‌ ആര്‍.എസ്.എസ് പരാതിയുമായി കോടതിയില്‍ എത്തിയത്.

തമിഴ്‌നാട്ടില്‍ ജയലളിത ഇടത് സഖ്യം വിട്ടു

ദേശീയ തലത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം ഉപേക്ഷിച്ചു.

Subscribe to Rahul Eswar