Skip to main content
ബംഗളൂരു

Rahul gandhiകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ്‌ ആര്‍.എസ്.എസ് പരാതിയുമായി കോടതിയില്‍ എത്തിയത്.

 


മഹാരാഷ്‌ട്രയിലെ താനെ ജില്ലയില്‍ കോണ്‍ഗ്രസ്‌ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ആര്‍.എസ്‌.എസിനെതിരായ പരാമര്‍ശം ഉന്നയിച്ചത്‌. ആര്‍.എസ്‌.എസ്‌ കൊലപ്പെടുത്തിയ ഗാന്ധിജിയെ അനുകൂലിച്ച്‌ ഇന്ന്‌ അവരുടെ തന്നെ ആളുകള്‍ സംസാരിക്കുകയാണ്‌ എന്നാണ്‌ രാഹുല്‍ ഗാന്ധി പറഞ്ഞത്‌.

 


സമൂഹത്തില്‍ വിദ്വേഷം പരത്താനാണ് അടിസ്ഥാനരഹിതമായ പ്രസ്താവന രാഹുല്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് ഈ പരാമര്‍ശമെന്ന് ആര്‍.എസ്.എസ് നിര്‍വാഹക സമിതിയംഗം റാം മാധവ് കുറ്റപ്പെടുത്തി