Skip to main content

അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത

മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറേ............

കെ റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി; എം.പിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി

കെ റെയില്‍ കേരളത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത...........

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രിയും; വരന്‍ വിദ്യാര്‍ത്ഥിയെന്ന് ആര്‍.ബിന്ദു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി ആര്‍ ബിന്ദു. കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് ആര്‍ ബിന്ദു പങ്കെടുത്തത്. വരന്റെ മൂരിയാടിലെ വീട്ടില്‍ നടന്ന............

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 59 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് മാനേജ്മെന്റ്

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ താത്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടെന്ന് പരാതി. ഹോസ്പിറ്റല്‍ കമ്മിറ്റി നിയമിച്ച 59 താത്കാലിക ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. കൊവിഡ് വന്നതോടെ ആശുപത്രി..............

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. മധ്യ, വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്.............

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിലും റെഡ് അലേര്‍ട്ട്..........

സംസ്ഥാനത്ത് മഴ കനക്കുന്നു; മുല്ലപ്പെരിയാര്‍ വീണ്ടും തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. 140 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. പെരിയാറിന്റെ...........

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമാകും; ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന്തത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍............

ഇന്‍സ്‌പെക്ടര്‍ രാജേശ്വരിക്ക് അഭിനന്ദനവുമായി എം.കെ സ്റ്റാലിന്‍

പ്രളയക്കെടുതിയില്‍ അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മരം വീണ് ജിവന്‍ അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച...........

അറബിക്കടലില്‍ ചക്രവാതച്ചുഴി; അടുത്ത 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ സാധ്യത

അടുത്ത 12 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം...........