Skip to main content

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ

ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള
ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക.

ഉത്തരകൊറിയയുമായി യുദ്ധത്തിനു തയ്യാറാണെന്ന് ട്രംപ്

ഉത്തരകൊറിയയെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് അവരെ യുദ്ധം ചെയ്ത് നശിപ്പിക്കുകയാണെന്ന് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഗ്രഹാം പറഞ്ഞു.

യു.എസ് ആണയുദ്ധത്തിന് വഴിയൊരുക്കുന്നതായി ആരോപിച്ച് ഉത്തര കൊറിയ

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഏത് നിമിഷവും ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ് യു.എസ് എന്ന്‍ ഉത്തര കൊറിയ. സൈനിക നടപടിയ്ക്ക് യു.എസ് മുതിരുകയാണെങ്കില്‍ ഏത് രീതിയിലുള്ള യുദ്ധത്തിനോടും പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉത്തര കൊറിയയുടെ യു.എന്‍ ഉപസ്ഥാനപതി കിം ഇന്‍ ര്യോങ്ങ് പറഞ്ഞു.

 

കാള്‍ വിന്‍സന്‍ ആണവവാഹിനി ആക്രമണ സംഘത്തിന്റെ വിന്യാസവും ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങളും ഉത്തര കൊറിയയെ ആക്രമിക്കാനുള്ള യു.എസിന്റെ നീക്കം ഗൗരവമേറിയ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് ര്യോങ്ങ് നിരീക്ഷിച്ചു.  

 

ഉത്തര കൊറിയയില്‍ വന്‍ സൈനിക റാലി; യു.എസ് സൈനിക നീക്കവും ശക്തം

ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സുങ്ങിന്റെ ജന്മദിനത്തില്‍ പ്യോംഗ് യാങ്ങില്‍ വന്‍ സൈനിക പരേഡ്. കിം ഇല്‍ സുങ്ങിന്റെ കൊച്ചുമകനും രാഷ്ട്രത്തലവനുമായ കിം ജോങ്ങ് അന്നിന്റെ സാന്നിധ്യത്തില്‍ നടന്ന പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള സൈനിക സന്നാഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

 

കിം ജോംഗ് അന്നിന്റെ സഹോദരനെ വധിച്ചത് രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് അന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പോലീസ്. ഫെബ്രുവരി 13-ന് ക്വാലാലം‌പൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോംഗ് നാം കൊല്ലപ്പെട്ടത്. വി.എക്സ് എന്ന അതീവ വിഷമുള്ള നെര്‍വ് എജന്റ് ആണ് നാമിന് നേരെ പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

 

മണമോ രുചിയോ ഇല്ലാത്ത വി.എക്സ് രണ്ട് സ്ത്രീകള്‍ നാമിന്റെ മുഖത്തും കണ്ണിലും പുരട്ടുകയായിരുന്നു. പോലീസിനെ സമീപിച്ച നാമിനെ സമീപത്തുള്ള  ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.  

 

Subscribe to Pocso