ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

Glint staff
Tue, 05-09-2017 05:07:54 PM ;
Washington

nikki haley, Vladimir Putin

തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തലാണ് അമേരിക്ക ഇത്തരത്തില്‍ പ്രതികരിച്ചത്.

 

ഉത്തരകൊറിയന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചെന്നും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട് ഇനി കാര്യമില്ലെന്നും ഇനി ശക്തമായ നടപടിയാണാവശ്യമെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു.അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ അടിയന്തര യോഗത്തില്‍ പങ്കെടുത്തു.

 

ഉത്തരകൊറിയയുടെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും, എന്നാല്‍ ഉത്തരകൊറിയയുടെ കാര്യത്തില്‍ നയതന്ത്ര തലത്തിലുള്ള പരിഹാരമാണ് ആവശ്യമെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ പറഞ്ഞു. മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയാല്‍ അത് ലോകത്തിനു തന്നെ വിപത്തായി മാറുമെന്നും, ഉപരോധങ്ങള്‍കൊണ്ട് ഫലമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ബ്രക്‌സ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Tags: