Pocso

വളയാറും വണ്ടിപ്പെരിയാറും സൂചിപ്പിക്കുന്നത്

GLINT

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് കേരളത്തിൽ ജീവനും സ്വത്തിനും ഉറപ്പുണ്ടാവില്ല ; രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ ഏത് കൊടും കുറ്റകൃത്യവും കേരളത്തിൽ അനായാസം ചെയ്യാം എന്നതിൻറെയും ഉദാഹരണമാണ് വാളയാർ വണ്ടിപ്പെരിയാർ പീഡന - കൊലപാതകങ്ങൾ  വ്യക്തമാക്കുന്നത്.

വണ്ടിപ്പെരിയാർ കൊലക്കേസ് അട്ടിമറി തിരക്കഥയനുസരിച്ച് നീങ്ങുന്നു

വണ്ടിപ്പെരിയാറിൽ ആറു വയസ്സുള്ള പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ രക്ഷിക്കാൻ അന്വേഷണത്തിൽ പാളിച്ച വരുത്തിയത് പോക്സോ കോടതി കണ്ടെത്തി. വീഴ്ചകൾ പത്തെണ്ണം എണ്ണമിട്ട് കോടതി നിരത്തുകയും ചെയ്തു. കോടതിവിധിക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ അസന്നിഗ്ദ്ധമായി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു അന്വേഷണത്തിൽ ഒരു വീഴ്ചയും പറ്റിയിട്ടില്ല .സത്യസന്ധമായിട്ടാണ് അന്വേഷണം നടത്തിയത്!!