നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.
അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ അടച്ച കേരള ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കേരളത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് വിഷയം അന്വേഷിക്കാന് ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂട്ടായ ചിന്തയും മറുചിന്തയും ചർച്ചയും ജനായത്തത്തിന്റെ കാതലാണ്. മന്ത്രിസഭായോഗം കഴിഞ്ഞ് വാർത്താ സമ്മേളനം വേണ്ടെന്നു വെക്കാന്‍ ധീരതയുടെ ആവശ്യമില്ല. മറിച്ച് വാർത്താ സമ്മേളനത്തെ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്തണമെങ്കിൽ ധീരത ആവശ്യമാണ്.
1821-ൽ ആരംഭിച്ച ഗാർഡിയൻ ദിനപ്പത്രത്തിന്റെ പന്ത്രണ്ടാമത്തെ എഡിറ്റർ ഇൻ ചീഫും ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയുമാണ് കാതറിന്‍ വൈനര്‍. ഇതുരണ്ടും കാതറിനെ മാദ്ധ്യമചരിത്രത്തിന്റെ ഭാഗമാക്കുന്നു.
ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൽ തന്നെ, ആദ്യമായി ഔപചാരികമായി മാദ്ധ്യമപ്രവർത്തകർ ഇവന്റ് മാനേജർമാരായി പ്രവർത്തിച്ചു എന്നിടത്താണ് മനോരമ ചരിത്രം കുറിക്കുന്നത്.
സരിതയുടെ മദിരാക്ഷീപര്‍വ്വത്തില്‍ നിന്നു പൂര്‍ണ്ണമായും മാദ്ധ്യമങ്ങള്‍ ലഹരിമുക്തമാകുന്നതിനു മുന്‍പാണ് മദ്യപര്‍വ്വ മാദ്ധ്യമലഹരിക്ക് ആരംഭം കുറിച്ചത്. കേരളത്തില്‍ നിലനില്‍ക്കുന്ന മാദ്ധ്യമ ലഹരി ഏതു ദിശയിലേക്ക് മലയാളിയെ കൊണ്ടുപോകുന്നു?
പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നരേന്ദ്ര മോദി മാദ്ധ്യമ പ്രവര്‍ത്തകരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ആസ്ഥാനത്താണ് 400-ഓളം വരുന്ന ക്ഷണിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ചായസല്‍ക്കാരം ഒരുക്കിയത്.
ആതിഥേയർ ആട്ടിപ്പുറത്താക്കുകയും കവാടത്തിൽ വച്ച് നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്താലും അതിഥിക്ക് ആതിഥേയന്റെ സ്വീകരണം കിട്ടിയേ പറ്റൂ എന്നു വാശിപിടിക്കുന്നത് ചെകുത്താനെപ്പോലും ലജ്ജിപ്പിച്ചുകളയും.
ഇംഗ്ലണ്ടില്‍ കാണാതായ ഒരു പെണ്‍കുട്ടിയുടെ മരണവിവരം മറച്ചുവെക്കാന്‍ ഫോണിലെ ശബ്ദസന്ദേശങ്ങള്‍ കൃത്രിമമായി തിരുത്തിയ സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു.