വാര്‍ത്തയെ നിശ്ചയിക്കുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകനെ മാധ്യമപ്രവര്‍ത്തകനാക്കുന്നത്. അല്ലാതെ കാണുന്നതെല്ലാം പകര്‍ത്തിക്കാണിക്കുന്നതല്ല. വൃത്തികേടുകള്‍ പറഞ്ഞാല്‍ കേള്‍ക്കപ്പെടുകയില്ല എന്നൊരു സ്ഥിതിവിശേഷമുണ്ടായാല്‍ ജോര്‍ജ് സ്വാഭാവികമായും മാറും. മാറിയേ പറ്റൂ. മാധ്യമസ്വഭാവത്തെക്കുറിച്ചുളള പ്രായോഗിക ധാരണയാണ് ജോര്‍ജിനെ ഇവ്വിധം പെരുമാറുന്നതില്‍ പ്രോത്സാഹിപ്പിക്കുന്നത്.