Skip to main content
നായപ്പേടിയിലൂടെ ജനത്തെ മാനസികവിഭ്രാന്തിയിലേക്കു തള്ളുമ്പോള്‍

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

തുടരുന്ന അഭിഭാഷക-മാദ്ധ്യമപ്രവര്‍ത്തക സംഘര്‍ഷത്തില്‍ തെളിയുന്ന 14 കാഴ്ചകള്‍

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം.

ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ അടച്ച കേരള ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കേരളത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് വിഷയം  അന്വേഷിക്കാന് ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

വാര്‍ത്താസമ്മേളനവും മുഖ്യമന്ത്രിയും ജനായത്തത്തിന്റെ കാതലും

കൂട്ടായ ചിന്തയും മറുചിന്തയും ചർച്ചയും ജനായത്തത്തിന്റെ കാതലാണ്. മന്ത്രിസഭായോഗം കഴിഞ്ഞ് വാർത്താ സമ്മേളനം വേണ്ടെന്നു വെക്കാന്‍ ധീരതയുടെ ആവശ്യമില്ല. മറിച്ച് വാർത്താ സമ്മേളനത്തെ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്തണമെങ്കിൽ ധീരത ആവശ്യമാണ്.

കാതറിൻ വൈനറും പുതുയുഗത്തിന്റെ പ്രതീക്ഷയും

1821-ൽ ആരംഭിച്ച ഗാർഡിയൻ ദിനപ്പത്രത്തിന്റെ പന്ത്രണ്ടാമത്തെ എഡിറ്റർ ഇൻ ചീഫും ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയുമാണ്‌ കാതറിന്‍ വൈനര്‍. ഇതുരണ്ടും കാതറിനെ മാദ്ധ്യമചരിത്രത്തിന്റെ ഭാഗമാക്കുന്നു.

മനോരമ തുടക്കം കുറിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് മാദ്ധ്യമപ്രവർത്തനം

ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൽ തന്നെ, ആദ്യമായി ഔപചാരികമായി മാദ്ധ്യമപ്രവർത്തകർ ഇവന്റ് മാനേജർമാരായി പ്രവർത്തിച്ചു എന്നിടത്താണ് മനോരമ ചരിത്രം കുറിക്കുന്നത്.

Subscribe to Israel