Skip to main content

മാദ്ധ്യമ ഗ്രൂപ്പ് നെറ്റ്വര്‍ക്ക് 18 റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഏറ്റെടുക്കുന്നു

ഇന്ത്യയിലെ മാദ്ധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പായ നെറ്റ്വര്‍ക്ക് 18 മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഏറ്റെടുക്കുന്നു.

സരിതയും സലിം രാജും: മാധ്യമ വിചാരണയോ?

മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതല്ല, രാഷ്ട്രീയ-ഉദ്യോഗസ്ഥ-പോലീസ്-നീതിന്യായ തലങ്ങളിൽ വൻ അട്ടിമറികൾക്ക് വഴിതുറന്ന സൂര്യനെല്ലി, ഐസ്‌ക്രീം കേസുകളുടെ ഗണത്തിൽ പെടാവുന്നവയാണ് സോളാർ/സലിം രാജ് കേസുകളെന്ന്‍ എം.ജി രാധാകൃഷ്ണന്‍.

ഹിന്ദുവിന്റെ തലപ്പത്തെ മാറ്റങ്ങള്‍ ആശ്വാസകരം

ഒരു സഹപ്രസിദ്ധീകരണത്തെ ശത്രുവായി കാണുന്ന, അതിന്റെ പരാജയമാണ് തങ്ങളുടെ വിജയം എന്നു വിശ്വസിക്കുന്ന മാധ്യമത്തിന് എന്തു എഡിറ്റോറിയല്‍ ഗുണനിലവാരം അവകാശപ്പെടാനാകും. മാറാന്‍ പാടില്ലാത്തത് മാറുന്നതു കണ്ടപ്പോഴാകണം ഹിന്ദു ഇപ്പോഴത്തെ മാറ്റത്തിന് തയ്യാറായത്.

മിടുക്കികളും രത്നങ്ങളും പിന്നെ മാധ്യമങ്ങളും

ലോകത്തെ മുഴുവൻ ക്രമക്കേടുകൾക്കും പ്രശ്‌നങ്ങൾക്കും കാരണം മറ്റുള്ളവർ എന്ന  പൊതുസമീപനമാണ് മാധ്യമങ്ങൾ എടുക്കുക. യഥാർഥത്തില്‍ അനുനിമിഷം പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളാണ് വർത്തമാനലോകത്തിന്റെ മനോനിർമിതിയില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

ഇട്ടെറിഞ്ഞോടല്‍ക്കുഞ്ഞ്

നമ്മുടെ ഉള്ളില്‍ വൃത്തികേട് നിറയുമ്പോഴേ പുറത്തും മുഴുവൻ വൃത്തികേട് കാണാൻ കഴിയുകയുളളു. ഒന്നുമില്ലെങ്കില്‍ ഈ വൃത്തികേട് ജനത്തെ കാണിക്കുന്ന ആളെങ്കിലും വൃത്തിയായി അവശേഷിക്കാനുള്ള വൃത്തി ഈ ലോകത്തുണ്ടെന്നു കണ്ടാല്‍ തന്നെ ധാരാളം.

അന്വേഷണത്തിന് മുൻപേ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്നു

സോളാർ തട്ടിപ്പുകേസ്സില്‍ മുഖ്യമന്ത്രി പൊതുസമൂഹമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്, ഇപ്പോഴും. എന്നാല്‍, ജോപ്പനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകളിലൂടെ മുഖ്യമന്ത്രിയെ കബളിപ്പിച്ച ജോപ്പൻ, മുഖ്യമന്ത്രിയോ നീതിമാൻ എന്ന്‍ പറയാതെ പറയുന്നു മാധ്യമങ്ങൾ. 

Subscribe to Israel