media

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക്

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

പാര്‍വതിയുടെ കസബ വിമര്‍ശം കൊണ്ടുണ്ടായത്

Glint staff

പാര്‍വതി കണ്ട ശരി സമൂഹവുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. അവരെ ആക്ഷേപിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ ഭരണകൂടം ഉചിതമായ നടപടി എടുക്കുക തന്നെ വേണം. സമൂഹത്തില്‍ മൗലിക വാദം വര്‍ധിതമായി എന്നുള്ളതിന്റെ തെളിവാണ് പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കണ്ട ആക്രമണങ്ങള്‍.

നാലര വയസ്സുകാരനെ പീഡകനാക്കുന്നതാണ് രോഗം

അമല്‍ കെ.വി

വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.

ചാണ്ടിയുടെ രാജി: മാധ്യമങ്ങള്‍ വിജയിക്കുമ്പോള്‍ ജനായത്തം പരാജയപ്പെടുന്നു

Glint staff

രാഷ്ട്രീയം ചോര്‍ന്നുപോയാല്‍ പൊള്ളയായ ആവരണം പോലെയാകും ജനായത്തം. ചെറുതായി ചെറുതായുള്ള ഉള്ളൊലിച്ചുപോക്ക് പ്രത്യക്ഷമാകില്ല. അതിനാല്‍ അത് ശ്രദ്ധയില്‍ പെടുകയുമില്ല. പ്രത്യക്ഷത്തില്‍ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങളുടെ വിജയമാണെന്ന് തോന്നും. പ്രത്യേകിച്ചും ഏഷ്യാനെറ്റിന്റെ ആലപ്പുഴ ലേഖകന്‍ ടി.വി പ്രസാദിന്റെ തിളക്കമാര്‍ന്ന വിജയമായി കരുതാം.

ഹാദിയ വീട്ടില്‍ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വീട്ടില്‍ ഒരുതരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഹാദിയ സന്തോഷവതിയാണെന്നുമായിരുന്നു രേഖ ശര്‍മയുടെ പ്രതികരണം.

ജയ് ഷായ്‌ക്കെതിരെയുള്ള അഴിമതി വാര്‍ത്ത ബി.ജെ.പിയുടെ ധാര്‍മ്മിക മുഖം തകര്‍ത്തെന്ന് യശ്വന്ത് സിന്‍ഹ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വന്ന അഴിമതി വാര്‍ത്ത ബി.ജെ.പിയുടെ ധാര്‍മ്മിക മുഖം തകര്‍ത്തെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ ബുള്‍ ഷിറ്റ് ഡിറ്റക്ടര്‍

ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ ' ബുള്‍ ഷിറ്റ് 'ഡിറ്റക്ടര്‍ വികസിപ്പിക്കുന്നു. വ്യാജ വാര്‍ത്തകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണിത്.

ജോര്‍ജ്ജിന്റെ രൂപവും സ്വരവും ചാനലുകള്‍ ദയവു ചെയ്ത് ഒഴിവാക്കണം

Gint Staff

ഏതു സംഭവ വികാസവും ഉണ്ടാവുമ്പോള്‍ ജോര്‍ജ്ജ് ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി ചാനലിലെത്തും. നടി ആക്രമിക്കപ്പെട്ട കേസ്സില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും ജോര്‍ജ്ജ് എത്തി.

ഡോ.രശ്മി പിള്ളയും പിണറായി വിജയനും

Glint staff

സമ്പന്നതയെക്കുറിച്ചുള്ള പൊതു ധാരണ തന്നെയാണ് ധീരതയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്.സമ്പന്നയെന്നു തോന്നുന്ന ഡോ.രശ്മി പിള്ള ദരിദ്രയും പുറമേ പേടിയില്ലാത്തവനെന്നു തോന്നുന്ന മുഖ്യമന്ത്രി പേടിയുടെ പ്രതീകവുമാകുന്നു

പിണറായി കടക്കൂ പുറത്തെന്ന്‌ പറഞ്ഞപ്പോള്‍ എന്തേ തിരിഞ്ഞു നിന്ന് സൗകര്യമില്ലെന്ന് പറഞ്ഞില്ല ?

പിണറായി വിജയന്‍ കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് എന്തേ ആരും പറഞ്ഞില്ലെന്ന് കെ സുരേന്ദ്രന്‍.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ആക്രോശിച്ച് പുറത്താക്കിയത്.

Pages