Skip to main content
Ad Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദുരന്ത നാടകത്തിന് തിരശ്ശീല ഉയര്‍ത്തുന്നു

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വേര്‍തിരിക്കാനാവാത്ത സമാനതകള്‍ കര്‍ണാടക തിരഞ്ഞെടുപ്പിലുടനീളം പ്രകടമായിരുന്നു. കോണ്‍ഗ്രസിലെ കേന്ദ്ര നേതൃത്വത്തിന്റെ ദൗര്‍ബല്യം ചൂഷണം ചെയ്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് അപ്രമാദിത്വം ഉറപ്പിച്ചത്. വിനാശകരമായ രീതിയിലുള്ള ജാതി-മത ഘടകങ്ങളെ പരസ്യമായി ഇളക്കി മറിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യ  'അഹിന്ദ' രാഷ്ട്രീയം ബി.ജെ.പിക്കെതിരെ കളിച്ചത്.

ജെ.ഡി.എസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സീറ്റുനിലകള്‍ മാറിവരുന്ന സാഹചര്യത്തില്‍ ജെ.ഡി.എസ്സിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബി.ജെ.പി എറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. എന്നാല്‍ അവര്‍ക്ക് ഭരണത്തിലെത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. ഒടുവിലത്തെ കണക്കനുസരിച്ച് 106 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 75 സീറ്റിലും ജെ.ഡി.എസ് 39 സീറ്റുകളിലുമാണ് മുന്നേറുന്നത്.

കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞു; ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് എണ്ണ കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടിയിരിക്കുന്നത്.

മേഘാലയയില്‍ കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി

മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 25 സീറ്റുകളിലാണ്  കോണ്‍ഗ്രസ് ലീഡ് തുടരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിപി 11 സീറ്റിലും ബി.ജെ.പി 5 സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്. ആകെ 59 സീറ്റുകളാണ് മേഘാലയയില്‍ ഉള്ളത്.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

Subscribe to Prithviraj Sukumaran
Ad Image