Skip to main content
Ad Image
Delhi

ak-joti

മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് പ്രഖ്യാപനം നടത്തിയത്.

 

മൂന്ന് സംസ്ഥാനങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും.മേഘാലയയില്‍ മാര്‍ച്ച് ആറിനും നാഗാലാന്‍ഡില്‍ മാര്‍ച്ച് 13നും മാര്‍ച്ച് 14ല്‍ ത്രിപുരയിലേയും നിലവിലെ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.

 

Ad Image