Skip to main content
Ad Image
ബൊപ്പയ്യ തന്നെ പ്രൊടെം സ്പീക്കര്‍; സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പ്രൊടേം സ്പീക്കര്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ബൊപ്പയ്യയെമാറ്റാനാവില്ലെന്ന്  സുപ്രീം കോടതി. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊടേം സ്പീക്കറാക്കണമെന്നത് കീഴ് വഴക്കമാണ്, എന്നാല്‍ അക്കാര്യം നിയമമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കര്‍ണാടകയില്‍ കെ.ജി ബൊപ്പയ്യ പ്രൊടേം സ്പീക്കര്‍ ; വിശ്വാസവോട്ടെടുപ്പ് നാല് മണിക്ക്

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

യെദിയൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദിയൂരപ്പ നാളെ വൈകീട്ട് നാല് മണിക്ക് മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച വരെ സമയം നല്‍കണമെന്ന യെദിയൂരപ്പയുടെ ആവശ്യം കോടതി തള്ളി. രഹസ്യ ബാലറ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി സുപ്രീം കോടതിയില്‍

സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു.

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറെ അറിയിച്ചു.

കര്‍ണാടകയിലെ അനിശ്ചിതത്വം: ഓഹരി വിപണികള്‍ നഷ്ടത്തില്‍

കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും. സെന്‍സെക്‌സ് 109.28 പോയിന്റ് ഇടിഞ്ഞ് 35,440.13ലാണ്  വ്യാപാരം നടക്കുന്നത്.നിഫ്റ്റിയില്‍ 41.45 പോയിന്റ് ഇടിവുരേഖപ്പെടുത്തി 10,759.55ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Subscribe to Prithviraj Sukumaran
Ad Image