യെദിയൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

Glint Staff
Fri, 18-05-2018 11:39:08 AM ;
Delhi

supreme-court

ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദിയൂരപ്പ നാളെ വൈകീട്ട് നാല് മണിക്ക് മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച വരെ സമയം നല്‍കണമെന്ന യെദിയൂരപ്പയുടെ ആവശ്യം കോടതി തള്ളി. രഹസ്യ ബാലറ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

 

വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടൈം സ്പീക്കര്‍ തീരുമാനിക്കും. വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുത്. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാകാമെന്ന ഗവര്‍ണറുടെ നിര്‍ദേശവും റദ്ദാക്കി. എം.എല്‍.എമാര്‍ക്ക്‌ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി.

 

 

 

 

 

Tags: