Skip to main content
Ad Image
Shillong

congress

മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 25 സീറ്റുകളിലാണ്  കോണ്‍ഗ്രസ് ലീഡ് തുടരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിപി 11 സീറ്റിലും ബി.ജെ.പി 5 സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്. ആകെ 59 സീറ്റുകളാണ് മേഘാലയയില്‍ ഉള്ളത്.

 

ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് വിവരം. ഇത്തരം  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിനെയും കമല്‍ നാഥിനെയും രാഹുല്‍ ഗാന്ധി ഷില്ലോങ്ങിലേക്ക് അയച്ചു. ഇതിന് മുമ്പ് ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ട് പോലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല.

 

Ad Image