Skip to main content
കാശ്മീരില്‍ ഏറ്റുമുട്ടല്‍: ജയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നൂര്‍ മുഹമ്മദിനെ വധിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നൂര്‍ മുഹമ്മദിനൊപ്പം ഒരു ഭീകരന്‍ കൂടി ഉണ്ടായിരുന്നു എന്നാണ് സൂചന. ഇയാള്‍ക്കായി സൈന്യവും പോലീസും തിരച്ചില്‍ തുടരുകയാണ്.

കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ ഏറ്റമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പാക്കിസ്ഥാനിലേക്ക് പോകരുത്; പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

പാക്കിസ്ഥാനിലേക്ക് ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലൊട്ടാകെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീകര സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഭരണകൂടം മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്.

ട്രംപ് മോദിയെ കെട്ടിപ്പിടിക്കുമ്പോള്‍ ഹാഫിസ് സെയ്ദ് മോചിതനാകുന്നു

സാമൂഹ്യ മനുഷ്യന്റെ ഗുണങ്ങളുടെ അഭാവവും അതിന്റെ വിപരീത വശത്തിന്റെ മൂര്‍ത്തരൂപവുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറിച്ചൊരഭിപ്രായം ട്രംപിനു പോലും തന്നെക്കുറിച്ചുണ്ടാകാന്‍ ഇടയില്ല. അമേരിക്കയില്‍ ആര് പ്രസിഡന്റായാലും അമേരിക്കയുടെ അടിസ്ഥാന നയത്തില്‍ കാതലായ മാറ്റമുണ്ടാകില്ല

കമലഹാസന്റെ പ്രസ്താവന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളമാകുന്നു

മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പ്രത്യക്ഷത്തില്‍ പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും കാരണ മാകുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്.

ഐ.എസ് ഇന്ത്യയില്‍ നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി മരുന്നുകള്‍ ഇറ്റലി പിടികൂടി

ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി.24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്. പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ചാണ് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്

Subscribe to Desert Royal