AI യുടെ വളര്‍ച്ചക്കൊപ്പം ആഗോളതാപനത്തിനുള്ള മാര്‍ഗവും തേടണം

2025 മാര്‍ച്ച് 22 ലോക ജലദിനമായി (World Water Day 2025) ആചരിച്ചു. 2025 ഈ വര്‍ഷത്തെ പ്രമേയം ഹിമാനികളുടെ സംരക്ഷണം (‘Glacier Preservation’.)ആണ്. 2025 ഹിമാനികളുടെ സംരക്ഷണ വര്‍ഷമായി ആചരിക്കാന്‍ യു. എന്‍. (United Nations) തീരുമാനിക്കുകയും ചെയ്തു.
ഹിമാനികള്‍ എന്നാല്‍ അന്റാര്‍ട്ടിക്ക, ഹിമാലയം തുടങ്ങിയ മലനിരകളിലെ മഞ്ഞുപാളികള്‍. എന്തുകൊണ്ടാണ് ഇന്ന് ഈ മഞ്ഞുപാളികളുടെ സംക്ഷണത്തില്‍ ഇത്ര ആശങ്കാകുലരാകുന്നത്?
ആഗോളതാപനത്തിന്‍റെ ഫലമായി ഭൂമിയിലെ ഹിമാപാളികള്‍ ഉരുകുന്നു, സമുദ്രനിരപ്പ് ഉയരുന്നു, സമുദ്രം ചൂടാകുമ്പോള്‍ ജലജീവികളുടെ ജീവിതത്തിനു ഭീഷണി വരുന്നു, കാലം പിഴച്ച മഴ, വരള്‍ച്ച, അതിവര്‍ഷം, കൊടുങ്കാറ്റ് തുടങ്ങി പല കാലാവസ്ഥാമാറ്റങ്ങള്‍, അതുമൂലമുള്ള ദുരന്തങ്ങള്‍ ഇതെല്ലം ഇന്ന് നമ്മള്‍ അനുഭവിക്കുകയാണ്. ഇത് ഭൂമിയിലെ കരയിലെയും ജലത്തിലെയും ജീവിതങ്ങളുടെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നു. ഈ സാഹചര്യത്തില്‍ ഹിമാനികളുടെ സംക്ഷണം പ്രധാനമാകുന്നു. വളരെ പ്രാധാന്യത്തോടെ ആഗോളതാപനത്തെ കുറക്കുന്നതിനുള്ള രീതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു
ആഗോളതാപനത്തിന്റെ കാരണം എന്താണ്
പല കാരണങ്ങള്‍ കൊണ്ട് ഇന്ന് ഭൂമിയില്‍ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ (greenhouse gases) ഭൂമിയെ മൂടുമ്പോൾ, അവ സൂര്യന്റെ ചൂടിനെ ഭൂമിയില്‍ കുടുക്കുന്നു. ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. ഇന്നു ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അതിനെക്കാള്‍ വേഗത്തില്‍ ഹരിതവാതകങ്ങളുടെ ആധിക്യവും കൂടുന്നു..
ഏതൊക്കെയാണ് പ്രധാന ഹരിതവാതകങ്ങള്‍?
1. കാര്‍ബണ്‍ഡയോക്‌സയിഡ്
2. മീതേന്‍
3. നൈട്രസ് ഓക്സൈഡ്
4. സള്‍ഫര്‍ ഓക്സൈഡുകള്‍
5. CFSC (ക്ലോറോഫ്ലുറോകാര്‍ബണ്‍)
ഇവയൊക്കെ പ്രധാന ഹരിതവാതകങ്ങളുടെ ഗണത്തില്‍പ്പെടുന്നു.
ഈ ഹരിതവാതകങ്ങള്‍ എങ്ങിനെയാണ് ഉണ്ടാകുന്നതെന്നല്ലെ.
ഇന്ന് നാം നേരിടുന്ന ആഗോളതാപനം ശാസ്ത്രത്തിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടില്ലാത്ത പ്രയോഗത്താല്‍ വന്നതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.
എങ്ങിനെയാണ് ഹരിതഗൃഹ വാതകങ്ങള്‍ ഉണ്ടാകുന്നത് എന്നറിഞ്ഞാല്‍ ഒരുപക്ഷെ ഇതിന്‍റെ ഉല്‍പ്പാദന തോത് ഇല്ലാതാക്കന്‍ കഴിഞ്ഞില്ലെങ്കിലും കുറയ്ക്കാം.
• ഫോസിൽ ഇന്ധനങ്ങൾ - കൽക്കരി, എണ്ണ, വാതകം എന്നിവ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.
• ഖനനവും മറ്റ് വ്യാവസായിക പ്രക്രിയകളും വാതകങ്ങൾ പുറത്തുവിടുന്നു, നിർമ്മാണ വ്യവസായവും അങ്ങനെ തന്നെ.
• കാടുകൾ വെട്ടിമാറ്റുന്നത് : കൃഷിയിടങ്ങളോ മേച്ചിൽപ്പുറങ്ങളോ സൃഷ്ടിക്കാൻ വനങ്ങൾ വെട്ടിമാറ്റുന്നത് മറ്റൊരു കാരണമാകുന്നു, മരങ്ങൾ മുറിക്കുമ്പോൾ അവ സംഭരിച്ചിരുന്ന കാർബൺ പുറത്തുവിടുന്നു. ഓരോ വർഷവും ഏകദേശം 12 ദശലക്ഷം ഹെക്ടർ വനം നശിപ്പിക്കപ്പെടുന്നു. വനങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനാൽ, അവയെ നശിപ്പിക്കുന്നത് അന്തരീക്ഷത്തിന്ന് സ്വയം ക്രമീകരിക്കാനുള്ള പ്രകൃതിയുടെ കഴിവിനെ കുറക്കുന്നു.
• വാഹനങ്ങള്‍: മിക്ക കാറുകളും, ട്രക്കുകളും, കപ്പലുകളും, വിമാനങ്ങളും ഫോസിൽ ഇന്ധനങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ആധിക്യം ഹരിതഗൃഹ വാതകങ്ങളുടെ, പ്രത്യേകിച്ച് കാർബൺ-ഡൈഓക്സൈഡ് ഉദ്‌വമനത്തിന്റെ ഒരു പ്രധാന സംഭാവനയായി മാറുന്നു.
• ആഗോളതലത്തിൽ, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങള്‍ മിക്കവയും സെന്ട്രലൈസ്ഡ് എ. സി ആണ്. അവ പുറത്ത് വിടുന്ന സി.എഫ്.സി.(CFC) ത് ഭൂമിയെ അതി ചൂടില്‍നിന്ന് രക്ഷിക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ തുളകള്‍ ഉണ്ടാക്കുന്നു. അതും ആഗോളതാപനത്തിന് കാരണമാകുന്നു.
നമ്മുടെ വൈദ്യുതി ഉപയോഗവും, നമ്മള്‍ എങ്ങനെ സഞ്ചരിക്കുന്നു, എന്ത് കഴിക്കുന്നു, എത്രമാത്രം മാലിന്യം വലിച്ചെറിയുന്നു എന്നിവയെല്ലാം ഹരിതഗൃഹ വാതക പുറത്തുവിടുന്നതിന്‍റെ തോത് കൂട്ടുന്നു.
നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയോടൊപ്പം നാം കണ്ടെത്തേണ്ടത് അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കുള്ള പരിഹാരമാണ്.
മനുഷ്യന്‍റെ ഓരോ പ്രവൃത്തികളിലും ചിന്തയിലും ഇപ്പോള്‍ AI നിര്‍ണ്ണായകമായ ഭാഗമാണ് ഇനി വഹിക്കാന്‍ പോകുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍പിച്ചയുടെ മുഖ്യപ്രഭാഷണത്തില്‍നിന്ന് വരും കാലത്ത് നിര്മിതബുദ്ധി എല്ലാ മേഖലകളിലെയും അവിഭാജ്യഘടകം അകുമെന്നതില്‍ തര്‍ക്കമില്ല. അടിസ്ഥാനപരമായി, ഇത് കമ്പ്യൂട്ടിംഗ് മാത്രമാണ്, പക്ഷേ ഒരു ജനറേറ്റീവ് AI പരിശീലന ക്ലസ്റ്റർ ഒരു സാധാരണ കമ്പ്യൂട്ടിംഗ് വർക്ക്‌ലോഡിനേക്കാൾ ഏഴോ എട്ടോ മടങ്ങ് കൂടുതൽ ഊർജ്ജം ഉപയോഗിച്ചേക്കാം.
. ഇത് ആഗോളതാപനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
വൈദ്യുതിക്കു പുറമേ , ജനറേറ്റീവ് AI മോഡലുകളുടെ പരിശീലനം, വിന്യാസം, മികച്ച ട്യൂണിംഗ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഹാർഡ്‌വെയറുകൾ തണുപ്പിക്കുന്നതിന് ധാരാളം വെള്ളവും ആവശ്യമാണ്
ഐസിഎൽഇഐയുടെ - ലോക്കൽ ഗവൺമെന്റസ് ഫോർ സസ്റ്റൈനബിലിറ്റിയുടെ സെക്രട്ടറി ജനറൽ ജിനോ വാൻ ബെഗിൻ പറയുന്നു "കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭൗതിക ശാസ്ത്ര അടിസ്ഥാനത്തെക്കുറിച്ചുള്ള ഇന്നത്തെ ഐപിസിസി The Intergovernmental Panel on Climate Change (IPCC) റിപ്പോർട്ട്, നിർഭാഗ്യവശാൽ, 1.5 ഡിഗ്രി സെൽഷ്യസ് ആഗോളതാപനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിൽ പ്രവചിച്ചതിലും വേഗത്തിലും തീവ്രമായും മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ സംഭവിക്കുന്നുണ്ട്,".