വിഎസിന് നൽകപ്പെട്ട അന്ത്യാഭിവാദ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധം
സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.
