എസ്എഫ്ഐ എന്ന സംഘടനയുടെ ഗതികേട്
എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന യുവതീ യുവാക്കൾ അവരുടെ ആവേശവും എടുത്തുചാട്ടവുമൊക്കെ ഒരു പരിധിവരെ ആത്മാർത്ഥമായി ചെയ്യുന്നതാണ്. എന്നാൽ അവർ തങ്ങളുടെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഇങ്കിതത്തിനു വേണ്ടി ഉപയോഗിക്കപ്പെടുകയാണ് എന്ന് അവർ തിരിച്ചറിയുന്നില്ല. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭാരതംബക്കെതിരെ എസ്എഫ്ഐയെ ഉപയോഗിച്ച് സിപിഎം നടത്തിയ സമരം. ആ സമരത്തിലൂടെ പൊന്തിവന്ന നേതാവാണ് എസ്എഫ്ഐ പ്രസിഡൻറ് എം ശിവപ്രസാദ് . ഈ സമരത്തിലൂടെ ശിവപ്രസാദ് തീപ്പൊരി നേതാവ് എന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു. ആ യുവ നേതാവിൻറെ വിഷയ അവതരണവും പ്രസംഗങ്ങളും എല്ലാം ആ നിലയ്ക്കുള്ളതായിരുന്നു.
എന്നാൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ഉടൻതന്നെ ഗവർണറുമായി രമൃതയിലെത്താൻ അദ്ദേഹം തീരുമാനിച്ചു. അതോടെ എസ്എഫ്ഐയുടെ സമരവും അവസാനിച്ചു. ആളിക്കത്തിയെ തീയുടെ മേൽ മേഘപാളി വന്നു പതിച്ച പോലെ എസ്എഫ്ഐ സമരത്തീ അണഞ്ഞു. ഈ സംഘടനയിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ള യുവതി യുവാക്കൾ ഉണ്ടെങ്കിൽ അവർക്ക് ഇതിൽപരം ആത്മനിന്ദ തോന്നാനുള്ള അവസരം ഉണ്ടാവുകയില്ല.
ഒരു സമൂഹത്തിലെ യുവജനതയെ നിർവീര്യമാക്കുന്ന നടപടിയായി സിപിഎം നേതൃത്വത്തിൻ്റേത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥിപ്രസ്ഥാനമാണ് എസ്എഫ്ഐ . ആ സംഘടനയിലെ പ്രവർത്തകർ ഈ രീതിയിൽ നിർവീര്യമാക്കപ്പെടുമ്പോൾ ഒരു ജനതയുടെ നല്ല ശതമാനം യുവത്വമാണ് നിർവീര്യമായി പോകുന്നത്. ഇതിൽ ഒരു കൂട്ടം ചിന്തിക്കുന്നു, നേതൃത്വത്തിന് ഇത്തരം നടപടികളിൽ ഏർപ്പെടാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്ക് ആയിക്കൂടാ. അത്തരക്കാരാണ് കുറ്റകൃത്യ ഇടപാടുകളിലേക്ക് തിരിയുന്നത്. അതിൻറെ പ്രതിഫലനമാണ് മയക്കുമരുന്ന് കള്ളക്കടത്ത് അതുപോലുള്ള കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരിൽ എസ്എഫ്ഐ അല്ലെങ്കിൽ സിപിഎം ബന്ധമുള്ളവർ ഉണ്ടാകാൻ കാരണം.
