വിഎസിന് നൽകപ്പെട്ട അന്ത്യാഭിവാദ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധം
സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.
ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് യഥാർത്ഥത്തിൽ കേരളത്തിലെ ജ വടക്ക് കാസർഗോഡ് മുതൽ തെക്ക് കന്യാകുമാരി മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് പോലും ആൾക്കാർ എത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും പാർട്ടിയുടെ പ്രത്യയശാസ്ത്രവും ജനങ്ങളുടെ മനസ്സുകളിൽ തൊടാൻ പരാജയപ്പെട്ടടത്താണ് വിഎസ് തൊട്ടത്.അതിൻറെ തെളിവാണ് കനത്ത മഴയും നനഞ്ഞ് ജനം വിഎസിന് അന്ത്യ അഭിവാദ്യം അർപ്പിക്കാൻ കാത്തുനിന്നത്.
