പാകിസ്ഥാൻ പട്ടാളമേധാവി അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു അത്താഴവിരുന്നിൽ പറഞ്ഞത് ഇന്ത്യ സിന്ധു നദിയിൽ ഡാം കെട്ടുകയാണെങ്കിൽ പത്ത് മിസൈൽ കൊണ്ട് അത് തകർത്തു കളയുമെന്ന് .
പാകിസ്ഥാൻ പട്ടാളമേധാവി ആസിഫ് മുനീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ചയും ഞായറാഴ്ചയും ആയി നടക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ 250 വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മുനീറിനുള്ള ക്ഷണം.
ലോകപ്രശസ്തമായ ബിൽബോഡാണ് അമേരിക്കയിലെ ടൈം സ്ക്വയറിൽ ഉള്ളത്. അതിൽ കഴിഞ്ഞ ദിവസം വളരെ വിശദമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.'ഫ്രോഡ് മാർഷൽ' ആസിഫ് മുനീർ എന്ന തലക്കെട്ടിൽ ആസിഫ് മുനീറിന്റെ ചിത്രത്തോടുകൂടി .
പാകിസ്താന്റെ പട്ടാളത്തലവൻ അസിം മുനീറിനെ കേൾക്കാനും കാണാനുമില്ല. ഏതാനും ദിവസം മുൻപാണ് മരിച്ചുകിടക്കുന്ന പാകിസ്താനിയെ പോലും ചാടിഎഴുന്നേൽപ്പിക്കുന്ന വിധം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി റാവൽ പിണ്ടിയിൽ മുനീർ പ്രസംഗിച്ചത്.
ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.