ട്രംപ് മുനീറിലൂടെ ഇന്ത്യയെ വിരട്ടാൻ നോക്കുന്നു
പാകിസ്ഥാൻ പട്ടാളമേധാവി അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു അത്താഴവിരുന്നിൽ പറഞ്ഞത് ഇന്ത്യ സിന്ധു നദിയിൽ ഡാം കെട്ടുകയാണെങ്കിൽ പത്ത് മിസൈൽ കൊണ്ട് അത് തകർത്തു കളയുമെന്ന് . ഇത് യഥാർത്ഥത്തിൽ ട്രംപ് മുനീറിലൂടെ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു. മുനീർ മറ്റൊന്നുകൂടി ആ അത്താഴെ വിരുന്നിൽ പറഞ്ഞു, തങ്ങൾ നശിക്കുമെന്ന് ഉറപ്പാവുകയാണെങ്കിൽ ഭൂമിയിലെ 50 ശതമാനത്തോളം രാജ്യങ്ങളെയും ഇല്ലാതാക്കി ആയിരിക്കും തങ്ങൾ നശിക്കുക എന്ന് . ഇതും ട്രംപിന്റെ ഇന്ത്യയ്ക്കുള്ള സൂചനയാണ് . കാരണം കഴിഞ്ഞ ദിവസം പോലും ട്രംപ് ആവർത്തിച്ചു, താൻ ഇടപെട്ടിട്ടാണ് ഓപ്പറേഷൻ സിന്ധൂർ നിർത്തിവയ്ക്കപ്പെട്ടതെന്ന് . കാരണം പാകിസ്ഥാനും ഇന്ത്യയും ആണവരാജ്യങ്ങളാണ് .അതുകൊണ്ട് ആണവ യുദ്ധം ഒഴിവാക്കി എന്ന ക്രെഡിറ്റ് തനിക്ക് ലഭിക്കുവാൻ വേണ്ടി . ഇപ്പോൾ മുനീറിലൂടെ ട്രംപ് പറഞ്ഞിരിക്കുന്നു ലോകത്തിന്റെ പകുതി രാഷ്ട്രങ്ങളെ രക്ഷിച്ചത് ഓപ്പറേഷൻ സിന്ധൂർ നിർത്തുക വഴി താനാണ് എന്ന് . ലോകത്തിൻറെ പകുതി രാഷ്ട്രങ്ങളെ രക്ഷിച്ച ട്രംപിന് നോബൽ സമ്മാനം കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കാൻ . എന്നുള്ള ചിന്ത ഉണർത്തി നോബൽ സമ്മാനം എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കാനുള്ള ശ്രമം കൂടിയാണ് ട്രംപ് നടത്തുന്നത്. ബോധപൂർവ്വമാണ് ട്രംപ് അമേരിക്കയുടെ മണ്ണിൽ മുനീറിനെ എത്തിച്ച ഈ വാക്കുകൾ പറയിപ്പിച്ചിരിക്കുന്നത്.
