Skip to main content

ആപ്പ് ജെയ്സേ കോയി' കലക്കി

Glint Staff
Patriarchial-modern romance
Glint Staff

'കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി . നെറ്റ്‌ഫ്ലിക്സിന് വേണ്ടി വിവേക് സോണിയാണ് ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്.
   42 കാരനായ ഒരു പാരമ്പര്യവാദിയായ സംസ്കൃതം പ്രൊഫസർ. അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു;പെണ്ണ് തേടുന്നു. ആ തേടലിൽ ഒരു ഓൺലൈൻ സൈറ്റിലും എത്തിപ്പെടുന്നു.ഒടുവിൽ പെണ്ണിനെ കണ്ടുകിട്ടുന്നു.പാരമ്പര്യവാദിയുടെ പ്രതിനിധിയായ നായകനും പുത്തൻകാലത്തിന്റെ പ്രതിനിധിയായ യുവതിയും തമ്മിൽ റൊമാൻസ് ആരംഭിക്കുന്നു. ഒടുവിൽ ഈ രണ്ട് ഘടകങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇത് കലാശിക്കുന്നു. അവിടെനിന്ന് പിരിയഴിഞ്ഞ് വരുന്നതാണ് സിനിമയുടെ ഇതിവൃത്തം. നായകനായി മാധവൻ അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.നായികയായി ഫാത്തിമ സനാ ഷേക്കും . 
     ഈ സിനിമയുടെ ഏറ്റവും എടുത്തു പറയേണ്ട ഘടകം ഇതിൻറെ ട്രീറ്റ്മെൻറ് ആണ്. മാനുഷിക വികാരങ്ങളുടെയും സ്ത്രീ പുരുഷ ബന്ധങ്ങളുടെയും അതോടൊപ്പം സ്ത്രീയുടെയും പുരുഷൻ്റെയും വ്യത്യസ്ത തലങ്ങളിലൂടെയും ഉള്ള യാത്ര അതിഗംഭീരമായ ആണ് ഈ സിനിമ ആവിഷ്കരിച്ചിട്ടുള്ളത്.