Skip to main content

വി എസ് ഓർമ്മിപ്പിക്കുന്നു കമ്മ്യൂണിസത്തിൻ്റെ ദൗർബല്യവും മനുഷ്യത്വത്തിൻ്റെ വിജയവും

Glint Staff
Humanism wins over Communism
Glint Staff

വി. എസ്സിന് കേരളം വിട പറയുന്നതിൽ നിന്ന് തെളിയുന്ന വസ്തുത കമ്മ്യൂണിസത്തിൻ്റെ പരിമിതിയും മനുഷ്യത്വത്തിൻ്റെ സാധ്യതയുമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വി.എസ്സിൻ്റെ മൃതദേഹം ആലപ്പുഴയ്ക്ക് എടുക്കുമ്പോഴും തലസ്ഥാനനഗര വീഥിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയവരുടെ നീണ്ട നിര അവശേഷിക്കുകയായിരുന്നു. അവരെല്ലാവരും വി.എസ്. എന്ന മനുഷ്യനോടുള്ള അവരുടെ സ്നേഹത്തിൻ്റെ പ്രകടനമായിരുന്നു.
        പാർട്ടി ചട്ടക്കൂടിനെ മറികടന്ന് വി.എസ്. ജനങ്ങളിലേക്കിറങ്ങിയതാണ് ജനങ്ങൾ "കണ്ണേ കരളേ "എന്ന വിളികളോടെ വി.എസ്. ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാനുഷിക മുഖവും ആ വശവും ഇല്ലെന്നതുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തിൽ ഇപ്പോൾ സി.പി.എം നേരിടുന്നതും മലയാളികൾ മൊത്തം നേരിടുന്നതും ഈ പ്രശ്നമാണ്.