Skip to main content

നക്സല്‍ വര്‍ഗീസ് വധം: മുന്‍ ഐ.ജി. ലക്ഷ്മണ ജയില്‍ മോചിതനായി

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന മുന്‍ ഐജി കെ. ലക്ഷ്മണ ജയില്‍ മോചിതനായി. 75 വയസ് കഴിഞ്ഞ തടവുകാര്‍ക്ക് നല്‍കുന്ന ശിക്ഷാ ഇളവിന്റെ അടിസ്ഥാനത്തിലാണ് മോചനം.

നടി ശാലു മേനോനെതിരെ കേസെടുക്കും

സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

'തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം'

യു.ഡി.എഫുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് സംസ

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗം തീരുമാനിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ വകുപ്പിന്റെ കീഴില്‍ ഇവര്‍ക്കായി ക്ഷേമനിധി പ്രത്യേകമാക്കാനും തീരുമാനമായി. തൊഴില്‍ വകുപ്പ് മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറും.

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ഗവര്‍ണര്‍ നിഖില്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ തെറ്റയില്‍ ഹര്‍ജി നല്‍കി

തനിക്കെതിരായ ലൈംഗികാരോപണ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എം.എല്‍.എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മോണോറയില്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങി

തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായി മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. കേരള മോണോറയില്‍ കോര്‍പറേഷനു വേണ്ടി ഡി.എം.ആര്‍.സിയാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ഈ മാസം അഞ്ചാം തീയതി മുതല്‍ പദ്ധതി രേഖകള്‍ താത്പര്യമുള്ള അപേക്ഷകര്‍ക്ക് വാങ്ങാം. ആഗസ്റ്റ് 29-നാണ് പ്രീ-ബിഡ് മീറ്റിംഗ് നടത്തുന്നത്.

 

യാത്രാക്കൂലി വര്‍ധന: കേരളത്തില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും

യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ ജൂലൈ 9നും 10നും പണിമുടക്കും. ഇടക്കിടക്കുള്ള ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഐ.പി.എല്‍ ഒത്തുകളി: ജിതേന്ദ്ര ജയിന്‍ ശ്രീശാന്തിനെതിരായ മൊഴിമാറ്റി

ഐപിഎല്‍ വാതുവയ്‌പ് കേസില്‍ മലയാളി ക്രിക്കറ്റ്‌താരം ശ്രീശാന്തിനെതിരായ മൊഴി വാതുവയ്പുകാരന്‍ ജിതേന്ദ്ര ജെയിന്‍ മാറ്റി.