Skip to main content

മുന്‍മന്ത്രി കെ. നാരായണ കുറുപ്പ് അന്തരിച്ചു

മുന്‍മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണ കുറുപ്പ് അന്തരിച്ചു. പനിയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി.

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ : വ്യാപക നാശനഷ്ടം

കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നു പേര്‍ മരിച്ചു. കോടികളുടെ നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ജോസ് തെറ്റയില്‍ വിവാദം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തില്ല

ജോസ് തെറ്റയിലിനെതിരായി  ഉയര്‍ന്നു വന്നിട്ടുള്ള ലൈംഗികാപവാദ കേസ് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എല്‍ .ഡി.എഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്ക

ഇരകളെ സൃഷ്ടിക്കുന്ന വേട്ടക്കാര്‍

വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും എല്ലാം പരിശീലിക്കപ്പെടുന്നത് കുടുംബങ്ങളിലാണ്. ആ പരിശീലനത്തെ പക്വമാക്കാന്‍ സഹായിക്കേണ്ട ചുമതലയാണ് രാഷ്ട്രീയവും മാധ്യമവും വഹിക്കേണ്ടത്. ആ പരിശീലനത്തെ പിഴപ്പിക്കാനല്ല.

പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

വാർത്തകാണാതെ നമുക്ക് മൂക്കുപൊത്താം

ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രകടമാകുന്നത് സാംസ്‌കാരികമായ വിളപ്പില്‍ശാലയാണ്. മൊത്തത്തില്‍ നാറ്റമാണെങ്കില്‍ മൂക്ക് പൊത്തി ആ ഭാഗത്തുനിന്ന്‍ മാറുക. അതിനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്.

നിയമസഭ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷമായ ബഹളം. തുടര്‍ന്ന് ജൂലൈ എട്ടുവരെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു.

മുരളീധരന്‍ ഐ ഗ്രൂപ്പിലേക്ക്

കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലേക്ക് മടങ്ങാന്‍ കെ.മുരളീധരന്‍ എം.എല്‍ .എ തീരുമാനിച്ചു.

മന്ത്രി ജോസഫ് മനുഷ്യത്വവും ഭരണശേഷിയും കാണിക്കണം

പ്രളയത്തിലകപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യനാവില്ലെന്നും അവിടെ പോയാല്‍ തന്നെ തിരഞ്ഞുപിടിച്ച് മലയാളികളെ മാത്രം രക്ഷിക്കാന്‍ കഴിയില്ലെന്നുമുള്ള സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി.ജോസഫിന്റെ പ്രസ്താവന കേരളസര്‍ക്കാരിനും കേരളീയര്‍ക്കും അപമാനകരമാണ്.