west bengal

ജയ്പാല്‍ഗുഡി കുട്ടിക്കടത്ത്: ബി.ജെ.പി നേതാവ് അറസ്റ്റില്‍

പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി കുട്ടിക്കടത്ത് കേസില്‍ ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജൂഹി ചൗധരിയെ അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ്‌ അറസ്റ്റ്. ഒളിവിലായിരുന്ന ഇവരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ബടാസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു വയസിനും 14 വയസിനും ഇടയിലുള്ള 17 കുട്ടികളെ ദത്തെടുക്കലിന്റെ മറവില്‍ വിറ്റതായാണ് കേസ്.  

 

നാനോ കാര്‍ ഫാക്ടറിക്കായുള്ള സിംഗൂര്‍ ഭൂമി ഇടപാട് സുപ്രീം കോടതി റദ്ദാക്കി

ടാറ്റ മോട്ടോഴ്സിന്റെ നാനോ കാര്‍ പദ്ധതിക്കായി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ഏകദേശം 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത നടപടി സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. ഭൂമി തിരിച്ചെടുത്ത് ഉടമകളായിരുന്നവര്‍ക്ക് പുനര്‍വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ കോടതി ഉത്തരവിട്ടു.

പേര്‍ ബംഗാള്‍ ആക്കാനുള്ള പ്രമേയം പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് ബംഗാളിയില്‍ ബംഗ്ല എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ആക്കി മാറ്റുന്നതിനുള്ള പ്രമേയം പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കളാഴ്ച പാസാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി പേര് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മുന്നോട്ടുവെച്ചിരുന്നു.

 

പ്രമേയത്തെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. ബംഗാള്‍ ജനത പെരുമാറ്റം അംഗീകരിച്ചതായും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയും ഇതിനെ എതിര്‍ക്കുന്നത് കേവലം എതിര്‍പ്പിന്റെ പേരിലാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് മമത പറഞ്ഞു.

 

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ്

പശ്ചിമ ബംഗാളില്‍ നാഡിയ ജില്ലയിലെ റാണാഘട്ടില്‍ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയേയും അക്രമം നടന്ന മഠവും ബുധനാഴ്ച കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് സന്ദര്‍ശിച്ചു.

ശാരദ ചിട്ടി തട്ടിപ്പ്: ബംഗാളില്‍ മന്ത്രി അറസ്റ്റില്‍

ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി മദന്‍ മിത്രയെ സി.ബി.ഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത ആളായാണ് മിത്ര അറിയപ്പെടുന്നത്.

ശാരദ ചിട്ടി തട്ടിപ്പ്: സി.ബി.ഐ തൃണമൂല്‍ എം.പിയെ ചോദ്യം ചെയ്തു

കോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശ്രിന്‍ജോയ് ബോസിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.

ജപ്പാന്‍ ജ്വരം: മരണം 100 കടന്നു; ബംഗാള്‍ കേന്ദ്രസഹായം തേടി

ബംഗാളിന്റെ വടക്കന്‍ ജില്ലകളില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലധികമായി.

പശ്ചിമബംഗാളിലെ മാല്‍ഡ ആശുപത്രിയില്‍ 12 ശിശുക്കള്‍ മരിച്ചു

കുറഞ്ഞ തൂക്കം, പോഷകാഹാരക്കുറവ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് കുട്ടികളുടെ മരണത്തിന്‌ കാരണമെന്നും മറ്റ് ആശുപത്രികളില്‍നിന്ന് അതിഗുരുതരാവസ്ഥയില്‍ എത്തിയ കുട്ടികളാണ് മരിച്ചതെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജോതിഷ് ദാസ് വ്യക്തമാക്കി.

ബംഗാള്‍ എം.പിയുടെ വിവാദ പരാമര്‍ശം: കേന്ദ്രം വിശദീകരണം തേടി

സി.പി.ഐ.എം പ്രവര്‍ത്തകരായ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ തന്റെ ആളുകളെ അയക്കുമെന്നായിരുന്നു ചലച്ചിത്ര താരം കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിന്റെ പരാമര്‍ശം.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവെച്ചു

ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സാക്ഷിയായി സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ തിങ്കളാഴ്ച സ്ഥാനം രാജിവെച്ചു.

Pages