oommen chandy

മുഖ്യമന്ത്രിയും മന്ത്രിമാരും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സാക്ഷിപ്പട്ടികയില്‍

മുഖ്യമന്ത്രിയും പത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും അടക്കം അടക്കം 48 പേരുടെ സാക്ഷിപ്പട്ടികയാണ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്.

ബാര്‍ ലൈസന്‍സ്: നിയമോപദേശം തേടിയതില്‍ ചട്ടലംഘനമില്ലെന്ന് മന്ത്രി കെ. ബാബു

ബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത് ചട്ടങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു.

എം.ജി കോളേജ് കേസ്: തുടരന്വേഷണ ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നിരപരാധിയായ ഒരാളെ രക്ഷിക്കാനാണ് കേസ് പിന്‍വലിച്ചതെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് തുടരന്വേഷണം സംബന്ധിച്ച നീക്കം ആഭ്യന്തര വകുപ്പില്‍ നിന്ന്‍ ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിസഭാ സംഘവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സംഘം വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ച നടത്തി.

സംസ്ഥാനത്തിന്റെ മദ്യനിരോധനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ അഭിനന്ദനം

മദ്യലഭ്യത വന്‍തോതില്‍ കുറയ്ക്കാനുള്ള നടപടികള്‍ക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്റെ പ്രശംസ.

ചീറ്റൽ മുന്നിൽ കണ്ട മദ്യനയവെടി

Glint Staff

പ്രത്യക്ഷത്തിൽ സുധീരനേക്കാൾ വാശിയോടെ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുകയും ഒടുവിൽ  മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് കോടതിവിധിക്ക് വിധേയമായി പ്രവർത്തിക്കേണ്ട ബാധ്യത ഉണ്ടെന്ന ന്യായത്തിൽ മുഴുവൻ ബാറുകൾക്കും കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.

മറിയാമ്മയും ഉമ്മൻ ചാണ്ടിയും ഓണവും

Glint Staff

കേരളത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഔദ്യോഗികവസതിയിൽ കൊയ്ത്തു നടത്തിക്കൊണ്ട് ഓണത്തിൽ പങ്കുചേർന്നത്. എന്നാല്‍, കൊയ്ത്തിനോടൊപ്പം അദ്ദേഹം പറഞ്ഞത് ഭാര്യ നടത്തിയ കൃഷിയിൽ തനിക്ക് പങ്കില്ലെന്നും. അടുക്കളയിലേയും അടുക്കളത്തോട്ടത്തിലേയും കാര്യമറിയുന്ന മുഖ്യമന്ത്രിയെയാണ് ഈ ഓണക്കാലത്ത് കേരളത്തിനാവശ്യം എന്നുകൂടി തന്റെ ഭർത്താവിനെ മറിയാമ്മ ഓർമ്മിപ്പിക്കുകയായിരുന്നോ എന്നും കൗതുകപൂർവ്വം സംശയിക്കേണ്ടിയിരിക്കുന്നു.

ഉമ്മൻചാണ്ടി നാം അർഹിക്കുന്ന മുഖ്യമന്ത്രി

Glint Staff

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറിയതുകൊണ്ട് സർക്കാരിനോ സംസ്ഥാനത്തിനോ ഗുണപരമായ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതറിയണമെങ്കിൽ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്ക് ഒന്നു നോക്കുക. മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവരിലേക്കും മറ്റ് നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരിലേക്കും നോക്കുക.

ടൈറ്റാനിയം കേസ്: തുടരന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ടൈറ്റാനിയം അഴിമതി കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.

Pages