സോളാര്‍ വിഷയത്തെ രാഷ്ട്രീയപരമായി നേരിടും: എം.എം ഹസന്‍

Glint staff
Sat, 21-10-2017 06:34:39 PM ;
Thiruvananthapuram

M M Hassan

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. സോളാര്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.

 

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് കേസില്‍ തുടര്‍ നടപടി സ്വീകരിക്കും. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട്  സമരപാടികളൊന്നും ഉണ്ടാകില്ലെന്നും ഹസന്‍ വ്യക്തമാക്കി. സോളാര്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതിനെ വി.എം സുധീരന്‍ എതിര്‍ത്തെന്നാണ് വിവരം. പക്ഷെ ഭൂരിപക്ഷങ്ങളുടെ അഭിപ്രായം മാനിച്ച് സുധീരന്റെ നിലപാട് രാഷ്ട്രീയകാര്യസമിതി തള്ളി.

 

 

 

Tags: