karnataka

വിദ്യാര്‍ത്ഥിനിക്കൊപ്പം രാഹുലിന്റെ സെല്‍ഫി; വീഡിയോ വൈറലാകുന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എത്തിയ രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ വേദിയില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

കാവേരി തര്‍ക്കം: സുപ്രീം കോടതി വിധി കര്‍ണാടകത്തിന് അനുകൂലം

രണ്ടു പതിറ്റാണ്ടായി തുടരുന്ന കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് അനുകൂലമായ സുപ്രീം കോടതി വിധി. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

കര്‍ണാടകയില്‍ ഇന്നലെ വെടിയേറ്റു മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യത്താകമാനം ശക്തമായ പ്രതിഷേധമാണുയരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്‍പില്‍ വച്ച് അധ്യാപികയെ തീ കൊളുത്തി

ക്ലാസ്സ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടു നിന്ന അധ്യാപികയെ വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍വെച്ച്  മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. അധ്യാപികയായ കെ. ജി സുനന്ദ (50)യ്ക്കുമേല്‍  ബിസിനസ് പങ്കാളിയാണ് തീകൊളുത്തിയത്.

ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കണമെന്ന കര്‍ണ്ണാടകയുടെ ഹര്‍ജി തള്ളി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയെ അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ വിധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് നടത്തിയ കര്‍ണ്ണാടക സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

 

കേസില്‍ മറ്റ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതിയുടെ വിധിയില്‍ ജയലളിതയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകം അപ്പീല്‍ നല്‍കിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കാതെ പിഴയായി ചുമത്തിയ 100 കോടി രൂപ കണ്ടുകെട്ടാന്‍ ആകില്ലെന്നായിരുന്നു പരാതി.

 

ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

ആപ്പിളിന്റെ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ബംഗളൂരുവിലെ പീന്യ വ്യവസായ എസ്റ്റേറ്റില്‍ ജൂണില്‍ പ്ലാന്‍റ് സ്ഥാപിക്കും. ഇത് സംബന്ധിച്ച് ആപ്പിള്‍ പ്രതിനിധികള്‍ കര്‍ണ്ണാടകത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

 

തൈവാന്‍ കമ്പനിയായ വിസ്ട്രോന്‍ ആയിരിക്കും ആപ്പിളിന് വേണ്ടി ഫോണ്‍ നിര്‍മ്മിക്കുക.

 

ഐ.ഒ.എസ് ആപ്പ് രൂപകല്‍പ്പനയ്ക്കും വികസനത്തിനും സഹായിക്കുന്ന ഒരു സംവിധാനം കഴിഞ്ഞ മെയില്‍ ആപ്പിള്‍ ബംഗളൂരുവില്‍ സ്ഥാപിച്ചിരുന്നു.

കര്‍ണാടകം നീതിന്യായ വ്യവസ്ഥയെ അപമാനിച്ചുവെന്ന് സുപ്രീം കോടതി

പരമോന്നത കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ക്ക് വിലകല്‍പിക്കാതിരുന്ന കര്‍ണാടകം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി.

തമിഴ്‌നാടിന് രണ്ട് ദിവസത്തേക്ക് ഉടന്‍ കാവേരി ജലം നല്‍കാന്‍ കര്‍ണ്ണാടകത്തോട് സുപ്രീം കോടതി

വിഷയത്തില്‍ തര്‍ക്ക പരിഹാരത്തിനായി വെള്ളിയാഴ്ചയ്ക്കുള്ളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാവേരി തര്‍ക്കം: കര്‍ണ്ണാടകം സുപ്രീം കോടതി വിധി നടപ്പാക്കില്ല

തമിഴ്‌നാടിന് സെപ്തംബര്‍ 21 മുതല്‍ 27 വരെ പ്രതിദിനം 6000 കുസെക്സ് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് ഉത്തരവ് സെപ്തംബര്‍ 23 വരെ നടപ്പാക്കില്ലെന്ന് കര്‍ണ്ണാടകം.

Pages