karnataka

ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടിയാണ് ബി.ജെ.പി വാഗ്ദാനമെന്ന് കുമാരസ്വാമി

ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി.ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടിയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്.

നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ ബി.ജെ.പി നീക്കം; യെദിയൂരപ്പ ഗവര്‍ണറെ കണ്ട് അനുവാദം തേടി

കര്‍ണാടക നിയമസഭയിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബി.എസ് യെദിയൂരപ്പയെ തിരഞ്ഞെടുത്തു. ബംഗളുരുവില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദുരന്ത നാടകത്തിന് തിരശ്ശീല ഉയര്‍ത്തുന്നു

Glint Staff

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വേര്‍തിരിക്കാനാവാത്ത സമാനതകള്‍ കര്‍ണാടക തിരഞ്ഞെടുപ്പിലുടനീളം പ്രകടമായിരുന്നു. കോണ്‍ഗ്രസിലെ കേന്ദ്ര നേതൃത്വത്തിന്റെ ദൗര്‍ബല്യം ചൂഷണം ചെയ്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് അപ്രമാദിത്വം ഉറപ്പിച്ചത്. വിനാശകരമായ രീതിയിലുള്ള ജാതി-മത ഘടകങ്ങളെ പരസ്യമായി ഇളക്കി മറിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യ  'അഹിന്ദ' രാഷ്ട്രീയം ബി.ജെ.പിക്കെതിരെ കളിച്ചത്.

ജെ.ഡി.എസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സീറ്റുനിലകള്‍ മാറിവരുന്ന സാഹചര്യത്തില്‍ ജെ.ഡി.എസ്സിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി

Glint Staff

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബി.ജെ.പി എറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. എന്നാല്‍ അവര്‍ക്ക് ഭരണത്തിലെത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. ഒടുവിലത്തെ കണക്കനുസരിച്ച് 106 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 75 സീറ്റിലും ജെ.ഡി.എസ് 39 സീറ്റുകളിലുമാണ് മുന്നേറുന്നത്.

കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞു; ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് എണ്ണ കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടിയിരിക്കുന്നത്.

വോട്ടിട്ടവര്‍ക്ക് ദോശ ഫ്രീ

Author: 

Glint Staff

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗിച്ചവര്‍ക്ക് സൗജന്യമായി ദോശയും ചായും നല്‍കി ഹോട്ടലുടമ. ബംഗളുരുവിലെ നിസാഗ്ര ഹോട്ടലിലാണ് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് ദോശ ഫ്രീയായി കെടുക്കുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ കനത്ത പോളിങാണ് മിക്ക ഇടങ്ങളിലും രേഖപ്പെടുത്തുന്നത്. 11 മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് പോളിങ് ശതമാനം 24 വരെ എത്തിയിട്ടുണ്ട്.

കര്‍ണാടക വഴി ലോക് സഭയിലേക്ക്

Glint Staff

ശബ്ദ-നിശബ്ദ പ്രചാരണങ്ങള്‍ക്ക് അവസാനമായി കര്‍ണാടക ജനത അടുത്ത ദിവസം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോ? അതോ ബി.ജെ.പി ഭരണം തിരിച്ചു പിടിക്കുമോ? എന്നാണ് ഇനി അറിയേണ്ടത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് കര്‍ണാടകയില്‍ കണ്ടത്. കാലെ കൂട്ടി പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് അവസാനം വരെ ആത്മവിശ്വാസം കൈവിട്ടില്ല.

കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 12ന്, ഫലപ്രഖ്യാപനം 15ന്

കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം മെയ് 15ന് ആയിരിക്കും. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24നാണ്.

Pages