കര്‍ണാടകയിലെ അനിശ്ചിതത്വം: ഓഹരി വിപണികള്‍ നഷ്ടത്തില്‍

Glint Staff
Wed, 16-05-2018 03:36:31 PM ;

stock market

കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും. സെന്‍സെക്‌സ് 109.28 പോയിന്റ് ഇടിഞ്ഞ് 35,440.13ലാണ്  വ്യാപാരം നടക്കുന്നത്.നിഫ്റ്റിയില്‍ 41.45 പോയിന്റ് ഇടിവുരേഖപ്പെടുത്തി 10,759.55ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിനു പുറമെ ആഗോളസൂചികകളിലെ നഷ്ടവും ബാങ്കിംഗ് ഓഹരികളിലെ ഇടിവും വിപണിയെ ബാധിച്ചു. ബി.എസ്.ഇയിലെ 484 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലുപിന്‍, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സിപ്ല, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഒഎന്‍ജിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

 

Tags: