മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് നിയമസഭാ ഉപസമിതി.
കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിച്ച പട്ടയ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നും നിയമം ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാനും സമിതി നിര്‍ദേശിച്ചു.
മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ നിയോഗിച്ച സമിതി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. മുല്ലക്കര രത്‌നാകരനാണ് നിയമസഭാ ഉപസമിതിയുടെ അധ്യക്ഷന്‍.